ബെം​ഗളൂരു കലാപം: ഒളിവിലായിരുന്ന കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

ബെംഗളൂരു കലാപക്കേസിൽ കോൺ​ഗ്രസ് നേതാവും കോർപ്പറേഷൻ മുൻകൗൺസിലറുമായ റാകിബ് സക്കീറിനെ അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ റാക്കിബ് സക്കീറിനെ ബെംഗളൂരു പോലീസിന്റെ  ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത വിവരം ജോയിന്റ് ക്രൈം കമ്മീഷണർ സന്ദീപ് പാട്ടീലാണ് അറിയിച്ചത്. കലാപത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നെന്ന് ജോയിന്റ് കമ്മീഷണർ വ്യക്തമാക്കി. 

സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റുമായി ബന്ധപ്പട്ട് ആ​ഗസ്റ്റ് 11 നാണ് ബം​ഗളൂരു ന​ഗരത്തിൽ കലാപം അരങ്ങേറിയത്. കോൺഗ്രസ് നിയമസഭാംഗമായ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് ആക്രമിക്കപ്പെട്ടു.  അറുപതിലധികം വാഹനങ്ങളും ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പോലീസ് സ്റ്റേഷനുകളും കത്തിച്ചു. പോലീസ്  വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. അക്രമത്തിൽ 60 പോലീസുകാർക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളിൽ 400 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് കലാപത്തിന്റെ പ്രധാന കാരണമെന്ന് എഫ്ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്.   യു‌എ‌പി‌എ വകുപ്പ് ചുമത്തി കേസ്  ദേശീയ അന്വേഷണ ഏജൻസി  സെപ്റ്റംബറിൽ ഏറ്റെടുത്തിരുന്നു.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 21 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 22 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More