ഹൈദരാബാദ് കോർപറേഷനിലും ബിജെപി മുന്നില്‍

ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 79 ഇടത്ത് ബിജെപി മുന്നിട്ടു നിൽക്കുകയാണ്. സംസ്ഥാന ഭരണം കൈയാളുന്ന ടിആർഎസിന് 34 സീറ്റുകളിൽ മാത്രമാണ് ലീഡ്. ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി 18 ഇടത്ത് ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെറും നാലു സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ബിജെപിയുടെ പ്രചാരണ കോലാഹലത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച തെരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ്  ബിജെപി നേർക്കുനേർ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യമാണ് കേവലമൊരു കോർപറേഷൻ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധയാകര്‍ശിക്കാന്‍ കാരണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ആദ്യ ശ്രമംതന്നെ വിജയികുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷനിൽ 25 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളും ഉണ്ട്. യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങിയ മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പോരാട്ടം നയിച്ചത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More