സിബിഐയുടെ ആവശ്യപ്രകാരം ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതി മാറ്റിവെച്ചു

ലാവ്ലിൻ കേസ്  സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ ആവശ്യ പ്രകാരമാണ് സിബിഐ കേസ് മാറ്റിവെച്ചത്. കേസ് ഇന്ന് പരി​ഗണിച്ചപ്പോൾ കേസ് മാറ്റിവേക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരി​ഗണിച്ച് കേസ് ജനുവരി 7 ലേക്ക് മാറ്റി . തുടർച്ചയായ  നാലാം തവണയാണ്  ലാവ്ലിൻ കേസ് പരി​ഗണിക്കുന്നത് നീട്ടിവെക്കണമെന്ന സുപ്രീം കോടതിയിൽ സിബിഐ ആവശ്യപ്പെടുന്നത്. നേരത്തെ മൂന്ന് തവണയും കേസിൽ രേഖകൾ സമർപ്പിക്കാനാണ് സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടത്. വിചാരണ കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സിബിഐ ഇരുപത്തിയൊന്നാം തവണയാണ് കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നം​ഗ ബഞ്ചാണ് കേസ് പരി​​ഗണിച്ചത്. 

 കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സിബിഐ ഹർജി സമർപ്പിച്ചിരുന്നത്.  അന്തിമ വാദത്തിന് തീയതി തീരുമാനിക്കുന്നതിനായിരുന്നു കേസ് മാറ്റിവെക്കാൻ സിബിഐ കോടതിയോട് നേരത്തെയും ആവശ്യപ്പെട്ടത്.  വിചാരണ കോടതിയും ഹൈക്കോടതിയും തള്ളി കേസിൽ ശക്തമായ വാദം ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സിബിഐ അറിയിച്ചിരുന്നു. തുടർന്ന് കേസിൽ കൂടുതൽ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതിനായാണ് കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടത്.

 കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു.  3 ഉദ്യോ​ഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ  സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ  കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More