കങ്കണ റനൗട്ട് ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്തതില് സന്തോഷമെന്ന് നടി വാമിഖ ​ഗാബി

ബോളിവുഡ് നടി കങ്കണ റനൗട്ട് തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയതതിൽ സന്തോഷം അറിയിച്ച് പഞ്ചാബി നടി വാമിഖ ​ഗാബി. മറ്റ് സ്ത്രീകൾക്ക് അവർ ട്വിറ്ററിൽ മറുപടി നൽകിയതുപോലെ ചെയ്തിരുന്നെങ്കിൽ താൻ തകർന്നു പോകുമായിരുന്നെന്നും വാമിഖ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതിനോട് പ്രതികരിച്ചു. കങ്കണ ബ്ലോക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും വാമിഖ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധിക ബൾകീസ് ബാനുവിനെ ട്വിറ്ററിൽ കങ്കണ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി വാമിഖ രം​ഗത്തെത്തിയിരുന്നു. 100 രൂപ കൊടുത്താൽ ആർക്കു വേണ്ടിയും സമരം നടത്തുമെന്നായിരുന്നു ട്വിറ്ററിൽ കങ്കണയുടെ പരാമർശം. അതേസമയം മൊഹീന്ദർ കൗർ എന്ന സ്ത്രീയെയാണ് കങ്കണ ബൾക്കീസ് ബാനുവായി ചിത്രീകരിച്ചത്. 

ഒരിക്കൽ താൻ കങ്കണയുടെ ആരാധികയായിരുന്നു, ഇവരെ ഇഷടപ്പെട്ടിരുന്നത് ഓർത്ത് തനിക്ക് ലജ്ജ തോന്നുന്നുവെന്നായിരുന്നു ഇതിനോടുള്ള വാമിഖയുടെ പ്രതികരണം. ഹിന്ദു എന്നാൽ സ്നേഹം എന്നാണ് അർത്ഥം, രാവണൻ ശരീരത്തിൽ പ്രവേശിച്ചാൽ മനുഷ്യൻ ഇത്തരത്തിലാകുമെന്നും വാമിഖ ട്വിറ്ററിൽ കുറിച്ചു. താങ്കൾ ദേഷ്യവും വെറുപ്പും മാത്രം നിറഞ്ഞൊരു സ്ത്രീയായിപ്പോയതിൽ ദുഖിക്കുന്നുവെന്നും വാമിഖ ട്വീറ്റ് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ഈ ട്വീറ്റിന് പിന്നാലെയാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്. പഞ്ചാബി സ്വദേശിയായ വാമിഖ ​ഗോദ, നയൺ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചതയാണ് വാമിഖ ​ഗാബി.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More