കർഷകരുടെ പിന്തുണച്ച ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന: കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഡൽഹിയിലെ കർഷക പ്ര​ക്ഷോഭത്തെ പിന്തുണച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണറെ അറിയിച്ചു. 

ജസ്റ്റിൻ ട്രുഡോയുടെ പ്രസ്താവനക്കെതിരെ നേരത്തെ തന്നെ വിദേശകാര്യ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ രം​ഗത്തെത്തിയിരുന്നു. അറിയാത്ത വിഷയത്തിൽ കാനഡ ഇടപെടരുതെന്ന് അനുരാ​ഗ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. 

 ഇന്ത്യയിൽ സമരം ചെയ്യുന്ന  കര്‍ഷകരെ പിന്തുണക്കണമെന്നാണ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകളെ എങ്ങനെയാണ് അവഗണിക്കുക, അവര്‍ക്ക് പിന്തുണ നല്‍കേണ്ട സമയമാണ്. സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയുംകുറിച്ച് ആധിയുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡയുണ്ടാവും. നമ്മള്‍ ഒരുമിച്ച്  പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നുവെന്നും ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തെക്കുറിച്ച്  ഇതാദ്യമായാണ് ഒരു വിദേശ നേതാവ് പ്രതികരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 19 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 20 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 21 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 22 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More