ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് ജയം

 ആദ്യ ടി-ട്വന്റിയിൽ ഇന്ത്യ 11 റൺസിന് ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ പരാജയപ്പെടത്തി. ഇന്ത്യയുടെ സ്കോറായ 161റൺസ് പിന്തുടർന്ന ഓസീസിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമെ എടുക്കാനായുള്ളു. ഓപ്പണർമാരായ ആരോൺ ഫിഞ്ചും ആർസി ഷോർട്ടും ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് നൽകിയത്. അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തിയ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഓസീസ് തകർന്നു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റതാരം നടരാജനും യൂസ്വേന്ദ്ര ചാഹലും 3 വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിം​ഗിന് അയച്ചു. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 1 റൺസെടുത്ത് ശിഖർ ധവാൻ പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി 9 റൺസ് മാത്രമാണ് എടുത്തത്. സ‍ഞ്ജു സാംസൺ നന്നായി തുടങ്ങിയെങ്കിലും പതിവ് പോലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. 23 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. കെ എൽ  രാഹുൽ 51രൺസെടുത്തു. 

ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയുടെ ബാറ്റിം​ഗാണ് കരകയറ്റിയത്. 23 പന്തിൽ നിന്നും ജഡേജ 44 റൺസെടുത്തു.

Contact the author

Web Desk

Recent Posts

National 8 minutes ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 1 day ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More