കര്‍ഷക പ്രക്ഷോഭത്തിന് ജനപിന്തുണയേറുന്നു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ആരംഭിച്ച ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 9-ാം ദിവസത്തിലേക്ക് കടന്നു. ദിവസങ്ങള്‍ കൂടുതല്‍ പിന്നിടുന്നതോടെ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢൃവുമായി രംഗത്തുവരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ പിന്തുണച്ച് പൊതുജനങ്ങള്‍ വ്യത്യസ്ത സമരരൂപങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി തെരുവിലേക്കിറങ്ങുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും വന്‍തോതിലുള്ള പിന്തുണയാണ് കാര്‍ഷ സമരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഡല്‍ഹി-യുപി അതിര്‍ത്തി, ഡല്‍ഹി-ഹരിയാന അതിര്‍ത്തി എന്നിവിടങ്ങളിലും നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും സമാന്തരമെന്നോണം സമരങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനം പ്രക്ഷോഭകരാല്‍ നിറഞ്ഞിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്‌ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ബീഹാര്‍, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ നിന്നും സമരത്തില്‍ ആവേശം കൊണ്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.

ഇതിനിടെ മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ കൌണ്‍സില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ബിജെപിയുടെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യമാണ് വിജയിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇതിനകം പലവട്ടം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ചര്‍ച്ചയ്ക്ക് തയാറായെങ്കിലും അടിസ്ഥാന പ്രശ്നങ്ങളില്‍ തീരുമാനമില്ലാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 13 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 17 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 19 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More