ബുറൈവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 13 മരണം

ദക്ഷിണേന്ത്യയിൽ ആ‍ഞ്ഞുവീശിയ  ബുറൈവി  ചുഴലിക്കാറ്റിൽ തമിഴ് നാട്ടിൽ 13 മരണം.  സംസ്ഥാനത്ത് കാറ്റും മഴയും കനത്ത നാശനഷ്ടമാണ് വിതച്ചത്. തീരദേശ ജില്ലയായ കടലൂരിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടമുണ്ടായത്. കടലൂരിൽ വീട് തകർന്ന് സ്ത്രീയും കുട്ടിയും മരിച്ചു. അപകടത്തിൽ ഒരാൾക്ക് ​ഗുരുതരമായി പരുക്കേറ്റു. കാഞ്ചീപുരത്ത് പുഴയിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. തഞ്ചാവൂരിൽ ഷോക്കേറ്റ് സ്ത്രീ മരിച്ചു. ചെന്നൈയിൽ വെള്ളത്തിൽ വീണ വൈദ്യുത കമ്പിയിൽ തട്ടി ഒരാൾ മരിച്ചു. തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ കനത്ത് മഴയാണ് ലഭിച്ചത്. ചെന്നൈ ന​ഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറി. അതിതീവ്ര ന്യൂനമർദ്ദം 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപം തുടരുകയാണ്. ന്യൂനമർദ്ദം 12 മണിക്കൂർ കൂടി ഇവിടെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും  കേരളത്തിൽ ജാ​ഗ്രത തുടരും. അതി തീവ്ര ന്യൂന മർദ്ദം 36 മണിക്കൂറിനുള്ളിൽ കൂടുതൽ ദുർബലമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിലേക്ക് എത്തും മമ്പേ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്ററാകും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

p>കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ശ്കതമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് നിരോധനം തുടരും. എല്ലാതരം മത്സ്യബന്ധനങ്ങൾക്കും നിരോധനം ബാധകമാണ്. 

Contact the author

Web Desk

Recent Posts

National Desk 3 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 7 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More
National Desk 1 day ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

More
More