ലൈഫ് മിഷനിൽ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

സംസ്ഥാന സർക്കാറിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. ജന്മനാ കാലിന് വൈകല്യമുള്ള ചന്ദ്രന് ലോട്ടറി വിൽപനക്കാരാണ്. മുഖ്യമന്ത്രി വീടിന്റെ താക്കോൽ ചന്ദ്രനും കുടുംബത്തിനും കൈമാറി. ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ. സി. മൊയ്തീൻ, സി. ദിവാകരൻ എംഎൽഎ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച ആറ് ലക്ഷം രൂപയും സ്വന്തം സമ്പാദ്യമായിരുന്ന ഒന്നരലക്ഷം രൂപയും ഉപയോഗിച്ചാണ് വീട് പൂർത്തിയാക്കിയത്.

ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂർത്തിയായത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2,14,000 വീടുകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡപ്രകാരം ലിസ്റ്റിൽ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. മൂന്നാം ഘട്ടത്തിൽ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് സർക്കാർ ലക്ഷ്യം.

പദ്ധതിയിൽ രണ്ട് ലക്ഷം വീട് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More