മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ ആര്‍ എസ് എസിനെ എതിര്‍ക്കുന്നത് എങ്ങനെ - മന്ത്രി എ കെ ബാലന്‍

പാലക്കാട്: ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസിനെപ്പോലെ മതരാഷ്ട്രവാദികള്‍ ആണെന്നും ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ക്ക് ആര്‍ എസ് എസിനെ എതിര്‍ക്കാനാവില്ലെന്നും സാംസ്കാരിക മന്തി എ കെ ബാലന്‍ പറഞ്ഞു.ഐക്യ ജനാധിപത്യ മുന്നണിയുടെ ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം അവരെ വലിയ വീഴ്ച്ചയിലെത്തിക്കുമെന്നും മന്തി എ കെ ബാലന്‍ പറഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വടക്കാഞ്ചേരിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്കകത്ത് അഭിപ്രായ ഐക്യമില്ലെന്നും നേതാക്കന്മാര്‍ ഇക്കാര്യത്തില്‍ തമ്മില്‍ തല്ലുകയാണെന്നും മന്ത്രി ബാലന്‍ ആരോപിച്ചു. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയും ഭരണത്തില്‍ പങ്കാളികളാകുന്ന സ്ഥിതിയാണ് വന്നു ചേരുക. ഇത് അത്യന്തം അപകടകരമാണ്. ലീഗ് പ്രവര്‍ത്തകരാരും അംഗീകരിക്കാത്ത ഈ ബന്ധത്തിലൂടെ ആര്‍ എസ് എസിനെ വിമര്‍ശിക്കാനുള്ള ധാര്‍മ്മിക ശേഷിയാണ് യു ഡി എഫിന് നഷ്ടപെട്ടത് എന്നും മന്ത്രി ബാലന്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More