കൊവിഡ് വാക്‌സിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് അനുമതി തേടി വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്കാണ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാനുളള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്  അപേക്ഷ സമര്‍പ്പിച്ചിരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ആസ്ട്രസെനകയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്പനിയായ ഫൈസറിന് ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നു. അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നാലുകോടി സിറം വാക്‌സിന്‍ തയാറാണെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കൊവിഷീല്‍ഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും യുകെ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലുമായി നടന്നുവരികയാണ്. കഴിഞ്ഞ മാസം യുകെയിലെയും ബ്രസീലിലെയും പരീക്ഷണങ്ങളില്‍ വാക്‌സന്‍ 70 ശതമാനം ഫലപ്രദമാണെന്ന് തെളിയിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഷീല്‍ഡ് പ്രായമായവരില്‍പോലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ട്. 100 ദശലക്ഷം ഡോസുകളുമായി വാക്‌സിന്റെ ആദ്യ ബാച്ച് 2021ല്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഫൈസര്‍ വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ കൊവിഷീല്‍ഡ് സൂക്ഷിക്കാം. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കാനായി 70 ഡിഗ്രി താപനില ആവശ്യമാണ്.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More