ഭാരത ബന്ദ് നാളെ രാവിലെ 11 മുതൽ ഉച്ചക്ക് 3 മണിവരെ

ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ കർഷക സംഘടകൾ നാളെ ഭാരത് ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെയാകും ബന്ദ്. സാധാരണ ജനത്തിന് ബുദ്ധമുട്ട് ഉണ്ടാകാത്തതരത്തിൽ ആയിരിക്കും ബന്ദെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത്ത് പറഞ്ഞു. ജനങ്ങളുടെ സൗകര്യം പരി​ഗണിച്ചാണ് ബന്ദിന്റെ സമയം 4 മണിക്കൂറായി പരിമിതപ്പെടുത്തയതെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ സർവീസുകളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം റോഡിൽ തടസം ഉണ്ടായേക്കാമെന്ന് കർഷക യൂണിയൻ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതീകാത്മക സമരരീതിയാണ് ഇതെന്നും തികായത്ത് പറഞ്ഞു. 

അതേസമയം  കർഷകരുടെ പ്രതിഷേധം ശക്തമായതോടെ, തലസ്ഥാനത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ  ട്രാഫിക് പോലീസ് നിർദ്ദേശിച്ചു. നഗരത്തിന്റെ പല അതിർത്തികളും അടച്ചിരിക്കുന്നതിനാൽ യാത്രക്കാർ ​ഗതാ​ഗത കുരുക്കിൽപെടാതിരിക്കാനാണ് നിർദ്ദേശം.  ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന സിങ്കു, തിക്രി, ജരോഡ, പിയാവോ മാനിയാരി, മംഗേഷ് എന്നിവയണ് പ്രധാന അതിർത്തികൾ.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ അടുത്ത ബുധനാഴ്ച വീണ്ടും ചർച്ച നടത്തും  ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ആക്റ്റ്, 2020, വില ഉറപ്പ്, കാർഷിക സേവന നിയമം, 2020 ലെ കർഷക കരാർ, 2020 ലെ അവശ്യവസ്തുക്കളുടെ നിയമം എന്നിവയ്ക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 14 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More