അമരാവതി: ക്ലാസ്സ് മുറിയില്‍ വെച്ചു വിവാഹിതരായ പ്ലസ് ടു വിദ്യാര്‍ഥികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. പെണ്‍കുട്ടിയെ വനിതാ കമ്മീഷന് ഏറ്റെടുത്തു. ആന്ധ്രാ പ്രദേശിലാണ് സംഭവം.
ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ രാജമുന്ദ്രിയിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥികളാണ് സ്വന്തം ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ ഒത്താശയോടെ വിവാഹിതരായത്. പ്രണയികളായ ഇവരുടെ സൌഹൃദത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീഡിയോയില്‍ പക്ര്ത്തുകയായിരുന്നു ക്ലാസ് മുറിയില്‍ നടന്ന താലികെട്ടിന്റെ ഉദ്ദേശമെന്ന് വ്യക്തമായി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസം ആദ്യം നടന്ന താലികെട്ടിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഇറക്കിവിട്ടത്. ഒടുവില്‍ സംഭവം അന്വേഷിച്ച ആന്ധ്ര പ്രദേശ് വനിതാ കമ്മീഷന് അധികൃതര്‍ പെണ്‍കുട്ടിയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹത്തിന് നിയമസാധുത ലഭിക്കില്ലെന്ന് വനിതാ കമ്മീഷന് അധികൃതര്‍ വ്യക്തമാക്കി.