മോദി കാര്‍ഷിക വാഗ്ദാനങ്ങള്‍ ലംഘിച്ചു- അണ്ണാ ഹസാരെ; ഇന്ന് നിരാഹാര സമരം

ഡല്‍ഹി: ലോക് ജന്‍പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാര സമരത്തിലൂടെ രാജ്യ ശ്രദ്ധയാകര്‍ഷിക്കുകയും ആം ആദ്മി പാര്‍ട്ടിയുടെ പിറവിക്ക് പ്രചോദനമാവുകയും ചെയ്ത അണ്ണാ ഹസാരെ ഇന്ന് ഏക ദിന നിരാഹാര സമരം ആരംഭിച്ചു. മഹാരാഷ്ട്രയിലെ അഹമദ് നഗറിലെ റെലിഗ്ന്‍ സിദ്ധി ഗ്രാമത്തിലാണ് അണ്ണാ ഹസാരെ നിരാഹാരം ഇരിക്കുന്നത്. ഇത്തവണ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചാണ് നിരാഹാരമിരിക്കുന്നത്. കര്‍ഷകര്‍ ഭാരത്‌ ബന്ദ്‌ നടത്തുന്ന ഇന്ന് രാവിലെ 7 മണിയോടെയാണ് റെലിഗ്ന്‍ സിദ്ധിയില്‍ നിരാഹാരം ആരംഭിച്ചത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവര്‍ നടത്തുന്ന സമരം വളരെ വ്യത്യസ്തമാണെന്നും ഇതിനെ അനുകൂലിച്ച് രാജ്യത്താകെയുള്ള കര്‍ഷകര്‍ സമര രംഗത്തിറങ്ങണമെന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇത്രവലിയ സമരത്തിനു നേതൃത്വം നല്‍കുന്ന കര്‍ഷകര്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധം മാതൃകാപരമാണെന്നും അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തനിക്ക് ഉറപ്പു തന്നിരുന്ന കാര്‍ഷിക വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. സര്‍ക്കാരിന്റെ മൂക്കിനു നുള്ളിയാല്‍ അത് വാ തുറക്കും. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് സ്ഥിരമായ പരിഹാരം ഉണ്ടാകണം. അതിനു ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം രാജ്യത്തൊന്നാകെ വ്യാപിക്കണമെന്നും അണ്ണാ  ഹസാരെ പറഞ്ഞു. അതേസമയം സമരത്തോടുള്ള അണ്ണാ ഹസാരെയുടെ പിന്തുണ വലിയൊരു വിഭാഗം സംശയത്തോടെയാണ്  കാണുന്നത്.

Contact the author

Natioanl Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More