'ഇനി ഇന്ത്യയെക്കുറിച്ച് പഠിക്കൂ' എന്ന് ബിൽ ഗേറ്റ്സ്

ചൈനയല്ലാതെ മറ്റൊരു രാജ്യത്തെകുറിച്ച് പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയെ നോക്കൂ എന്ന് ബിൽ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസും സാമ്പത്തിക പരിഷ്കരണ നയങ്ങളുമാണ് ലോകം കണ്ടു പഠിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009-ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍ പദ്ധതിയും മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളെക്കാള്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ പോലും ഉപയോഗിച്ച് തുടങ്ങിയത് സമാനതകളില്ലാത്ത പുരോഗതിയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്നതിന്‍റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്ത് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നതും കുറഞ്ഞ വയർലെസ് ഡാറ്റ നിരക്കും വളര്‍ച്ചയുടെ ആക്കം കൂട്ടുന്നുണ്ട്. ഫെയ്‌സ്ബുക്ക്, ആമസോൺ, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളോടെല്ലാം ഇന്ത്യ തങ്ങളുടെ യു‌പി‌ഐ പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നു. അതൊരു മികച്ച ഉദാഹരണമാണ്, പഠിക്കേണ്ട വിഷയമാണ് എന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 8 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 10 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 10 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 10 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More