സുശാന്ത് സിം​ഗിന്റെ മരണം: മയക്കുമരുന്ന് ഇടപാടുകാരൻ അറസ്റ്റിൽ

മുംബൈ:നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മയക്കുമരുന്ന് വിതരണത്തിലെ ഇടനിലക്കാരനായ റീ​ഗൽ മെ​​ഹ്ക്കലിനെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അനൂജ് കേശ്വാനിക്ക് മയക്ക്മരുന്ന എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. അനൂജ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. അനൂജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ മിലിറ്റ് ന​ഗർ, ലോഖണ്ഡ്വാല എന്നിവടങ്ങളിൽ എൻസിബി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. മയക്കുമരുന്നു വിതരണ ശൃംഖലയിലെ മറ്റൊരു കണ്ണിയായ കെയ്സാൻ ഇബ്രാഹിമാണ് അനൂജിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകിയത്. ബോളിവഡിൽ അടക്കം മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലെ പ്രധാനകണ്ണി അനൂജെന്നാണ് ഇയാളിൽ നിന്ന് ലഭിച്ച വിവരം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സുശാന്ത് സിം​ഗിന്റെ മരണത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. തുടർന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാമുകിയായ റിയ ചക്രബർത്തിക്ക് പങ്കുണ്ടെന്ന് കാണിച്ച് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. പണം തട്ടിയെടുക്കാൻ സുശാന്തിനെ കൊലപ്പെടുത്തിയെന്നും പരാതിയിൽ പിതാവായ  കെ കെ സിം​ഗ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31 നാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രമുഖ ബോളിവുഡൻ നടനായ സുശാന്ത് സിം​ഗ് രജ്പുത്തിനെ മുംബൈയിലെ വസതിയിൽ ജൂൺ 14 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണ്. 


Contact the author

Web Desk

Recent Posts

National Desk 8 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 11 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More