ചെന്നൈ: നടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. മേഘ്നയുടെ മാതാപിതാക്കള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ചികിത്സയിലാണ്, സുഖം പ്രാപിച്ചുവരുന്നുണ്ട് എന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
തനിക്കും കുഞ്ഞിനും മാതാപിതാക്കള്‍ക്കും കൊവിഡ് പോസിറ്റീവ് ആയി, കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം വിവരം അറിയിച്ചിട്ടുണ്ട്. ആരും ഭയപ്പെടേണ്ടതില്ലെന്നും തങ്ങള്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018ല്‍ കന്നട സിനിമാതാരമായ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്ത മേഘ്ന ഒക്ടോബര്‍ 22നാണ് ബംഗളൂരുവില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വര്‍ഷം ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെത്തുടര്ന്നുളള ചിരഞ്ജീവിയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും സിനിമാലോകത്തിനും വലിയ ആഘാതമായിരുന്നു. ജൂനിയര്‍ ചീരുവിന്റെ പേരിടല്‍ ചടങ്ങ് നടത്താനിരിക്കേയാണ് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ചടങ്ങ് മാറ്റിവയ്ച്ചു.