യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് എം.എം. ഹസൻ

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമം നടത്തും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ല - അദ്ദേഹം പറഞ്ഞു.

സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. വിജയരാഘവൻ്റേത് ആർ.എസ്.എസ് നേതാവിൻ്റെ ശബ്ദമാണ്. മുസ്ലിം സംഘടനകളെ ഭീകരവാദ സംഘടനകളായി മുദ്ര കുത്തുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. സ്പർദ്ദ വളർത്താനാണ് സി.പി.എമ്മിൻ്റെ ശ്രമമെന്നും എം. എം. ഹസ്സൻ മലപ്പുറത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണം എന്നായിരുന്നു വിധി വന്നയുടന്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടതോടെ അവര്‍ നിലപാട് മാറ്റി. എല്‍.ഡി.എഫിനും പ്രഖ്യാപിത നിലപാടുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി.


Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More