കൊറോണ; അമേരിക്കയില്‍ ഒരു മരണം

ലോസ് ആഞ്ജലോസ്:   ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണയെ തുടര്‍ന്ന്  അമേരിക്കയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്‌ടണ്‍ കിംഗ്‌ കൌണ്ടി പ്രദേശത്തുകാരനാണ് മരണപ്പെട്ടത് എന്ന് അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താ ബുള്ളറ്റിന്‍ വ്യക്തമാക്കി.  അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്. 

ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവിടങ്ങളിലാണ് ചൈനക്ക് പുറമെ ഇപ്പോള്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്ധനവ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയില്‍ മാത്രം 1200-ലധികം ആളുകള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. അന്‍റാര്‍ട്ടിക്ക ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 81,700-ത്തോളം പേരാണ്  കൊറോണ ചികിത്സയിലുള്ളത്.  2,800-ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.

ചൈനനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ മറ്റു രാജ്യങ്ങളില്‍ രോഗം  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. മഹാമാരിയായി പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന്  കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിരുന്നു. അതിവേഗം അക്രമാസക്തമായി കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം തീര്‍ക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ.ടെഡ്രോസ് ഗബ്രിയെസാസ് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.  

Contact the author

web desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More