സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്‌; രോഗമുക്തി 4647 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( ബുധന്‍) 4875 പേര്‍ക്ക് സ്ഥിരീകരിച്ചു. രോഗമുക്തി 4647 നേടിയത് പേരാണ്. 35 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 181,കൊല്ലം 212,പത്തനംതിട്ട 254,  ഇടുക്കി, 57, കോട്ടയം 497, ആലപ്പുഴ 194, എറണാകുളം 717,  പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511,  പാലക്കാട് 343, മലപ്പുറം 709, വയനാട് 241, കോഴിക്കോട് 656, കണ്ണൂർ 251, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂർ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂർ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസർഗോഡ് 49 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂർ 3 വീതം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ബുധനാഴ്ച രോഗം ബാധിച്ചത്.

35 മരണം 

35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിൻകിഴ് സ്വദേശി സലിം (63), കുളത്തൂർ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂർ സ്വദേശി സാമുവൽ ജോർജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂർ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂർ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാൾ (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആർ അച്യുതൻ (62), ആലപ്പുഴ തണ്ണീർമുക്കം സ്വദേശി സഹദേവൻ (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രൻ (63), ചേർത്തല സ്വദേശിനി ഷിന്റുമോൾ (21), തൃശൂർ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്‌നേഷ്യസ് (57), തൃശൂർ സ്വദേശിനി സുഭദ്ര മുകുന്ദൻ (68), പുന്നയൂർകുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂർ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂർ സ്വദേശി അബ്ദുൾ അസീസ് (48), വിലയിൽ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാർ (80), ഇടയൂർ സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂർ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂൽ സ്വദേശിനി ഫാത്തിമ അമിർ (64), ചിറയ്ക്കൽ സ്വദേശി കെ.വി. മൊയ്ദീൻ (73), പെരിങ്ങോട്ടൂർ സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണൻ (81) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും


4647 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂർ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂർ 217, കാസർഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

 3,09,935 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,95,771 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,164 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1499 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാർഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More