കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ തളളി കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷികസമരം ഒത്തുതീര്‍പ്പാക്കാനുളള കേന്ദ്രത്തിന്റെ അഞ്ചിന ഫോര്‍മുലയും തളളി കര്‍ഷകസംഘടനകള്‍. താങ്ങുവില രേഖാമൂലം ഉറപ്പുനല്‍കുന്നതടക്കമുളള ഫോര്‍മുലയാണ് കര്‍ഷകര്‍ നിരസിച്ചത്. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ അഞ്ചിന ഫോര്‍മുല മുന്നോട്ടുവച്ചത്.

സര്‍ക്കാരിന്റെ ഫോര്‍മുല സംബന്ധിച്ച് തീരുമാനമെടുക്കാനായി കര്‍ഷകസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ഫോര്‍മുല തളളിയത് ഒറ്റക്കെട്ടായാണെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ അമിത്ഷായും പിയൂഷ് ഗോയലും ചേര്‍ന്ന് തയാറാക്കിയ ഫോര്‍മുലയില്‍ താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക ചന്തകളുടെ നിലനില്‍പ്പ്, സ്വകാര്യമേഖലയുടെ നിയന്ത്രണം, കരാര്‍-കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ-സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരണം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകരുടെ സമരം പതിനാലു ദിവസം പിന്നിട്ടു. കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള നിരവധിപ്പേരാണ് രംഗത്തെത്തിയത്.


Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More