പെട്രോളിന്റെയും ഡീസലിന്റെ വില വർദ്ധിപ്പിച്ചത് ബിജെപിക്ക് അനുകൂലമാകുമെന്ന് കെ സുരേന്ദ്രൻ

കാസർകോഡ്: പെട്രോളിന്റെയും ഡീസലിന്റെ വിലവർദ്ധിപ്പിച്ചത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കാസർകോട് പ്രസ്ക്ലബിൽ മീറ്റ് ​ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലും ബീഹാറിലും തെരഞ്ഞെടുപ്പിൽ ഇതാണ് കണ്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിഎം രവീന്ദ്രൻ എന്നാൽ മുഖ്യമന്ത്രിയുടെ രവീന്ദ്രൻ എന്നാണ്. സിഎം രവീന്ദ്രന്റെ പക്കലുള്ള തെളിവുകൾ പുറത്തുവന്നാൽ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളിയുടെ പല ബിനാമി ഇടപാടുകളും നടത്തുന്നത് രവീന്ദ്രനാണ്.ബിജെപിയാണ്  പിണറായി വിജയനെ ഈ തെരഞ്ഞെടുപ്പിൽ നേരിടുന്നത്. യുഡിഎഫ് എന്നാൽ ലീ​ഗും വെൽഫെയർ പാർട്ടിയമായി മാറി. ലീ​ഗിന്റെ അപ്രമാദിത്തമാണ് യുഡിഎഫിൽ നടക്കുന്നത്. ​കോൺ​ഗ്രസ് ലീ​ഗിന്റെ അടിമകളായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.


Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More