പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച ഇന്നുമുതല്‍

ഡല്‍ഹി: പടിഞ്ഞാറന്‍ ഹിമാലയത്തില്‍ മഞ്ഞുവീഴ്ച്ച തുട്ടങ്ങും. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ജമ്മു-കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍, മുസാഫറാബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ നിന്നുളള വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും ഈര്‍പ്പവുമാണ് മഞ്ഞുവീഴ്ച്ചയ്ക്കുളള കാരണം.

ഹരിയാനയിലും പഞ്ചാബിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലേക്കുയരുന്ന ഈര്‍പ്പമാണ് ഈ മേഖലകളില്‍ മഞ്ഞുവീഴ്ച്ചയുണ്ടാക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെളളി, ശനി ദിവസങ്ങളില്‍ ജമ്മു, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന മഞ്ഞുമലകളില്‍ ഇത്തവണ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്ക വിനോദസഞ്ചാരമേഖലകളും അടച്ചിട്ടിരിക്കുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വലിയ തോതിലുളള വായു മലിനീകരണമാണ് രേഖപ്പെടുത്തിയത്. ബാഗ്പത്, ബഹദൂര്‍ഗഡ്, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഗ്രേറ്റര്‍ നോയിഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് ഏറ്റവും മോശം കാറ്റഗറിയി വായു ഗുണനിലവാര സൂചികയില്‍ രേഖപ്പെടുത്തിയത്.  വായു ഗുണനിലവാര സൂചികയില്‍ വളരെ മോശം വിഭാഗത്തിലാണ് ഡല്‍ഹി ഉള്‍പ്പെടുത്തുന്നത്.


Contact the author

National Desk

Recent Posts

National Desk 3 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 4 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 7 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More