അജ്ഞാതരോഗം ബാധിച്ച് ആന്ധ്രയില്‍ ആശുപത്രിയിലായവരുടെ എണ്ണം 600 കടന്നു

അമരാവതി: ആന്ധ്രപ്രദേശില്‍ അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നു. ആറു ദിവസത്തിനുളളിലാണ് അറുനൂറിലേറേപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധയെത്തുടര്‍ന്ന് 45 കാരനായ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ചികിത്സയിലുണ്ടായിരുന്ന 85 ശതമാനംപേരും ആശുപത്രി വിട്ടു.

രോഗം പടര്‍ന്ന പ്രദേശങ്ങളില്‍നിന്നുളള ജല സാമ്പിളുകളിലൊന്നും മാലിന്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. രക്തപരിശോധനയില്‍ വൈറല്‍ അണുബാധ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. ജല മലിനീകരണം, ക്ലോറിന്റെയും കീടനാശിനികളുടെയും അമിത ഉപയോഗം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. രോഗികളുടെ രക്തസാമ്പിളുകളില്‍ ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉപയോഗശൂന്യമായ ബാറ്ററികള്‍ കത്തിച്ചതാണോ രോഗകാരണമെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെളളത്തിന്റെയും പാലിന്റെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പശ്ചിമ ഗോദാവരി ജില്ലയിലെ എലൂരുവിലാണ് രോഗം പടര്‍ന്നുപിടിച്ചത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ശനിയാഴ്ച്ചയാണ്. ചര്‍ദ്ദി, കടുത്ത തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. അപസ്മാരം, മയക്കം എന്നീ ലക്ഷണങ്ങളും ചിലരില്‍ കണ്ടുവരുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 14 hours ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 16 hours ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More
National Desk 17 hours ago
National

ജാത്യാധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

More
More
Web Desk 1 day ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

More
More
National Desk 1 day ago
National

അവിഹിത സ്വത്ത് സമ്പാദന കേസ്: ശശികലക്ക് പിന്നാലെ വി എന്‍ സുധാകരനും ജയില്‍ മോചിതനായി

More
More