കര്‍ണാടകയിലെ ഗോവധ നിരോധനം ഗോവയെ സാരമായി ബാധിക്കും - വ്യാപാരികള്‍

പനാജി: കര്‍ണാടകയുടെ ഗോവധ നിരോധന നിയമം ഗോവയെ സാരമായി ബാധിക്കുമെന്ന് മാംസവ്യാപാരികള്‍. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുളള നിയമം ഏറ്റവും അധികം ബാധിക്കുക അയല്‍ സംസ്ഥാനമായ ഗോവയെയാണ്. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ നിന്നാണ് ഗോവയിലേക്കുളള ഗോമാംസം വിതരണം ചെയ്യുന്നത്. പ്രാദേശികമായി ലഭിക്കുന്ന കന്നുകാലികള്‍ സംസ്ഥാനത്തിന്റെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കാലങ്ങളായി നടന്നുവരുന്ന വ്യാപാരം കര്‍ണാടകയില്‍ നിയമം നിലവില്‍ വരുന്നതോടെ പൂര്‍ണമായും നിര്‍ത്തേണ്ട അവസ്ഥയാണ്. പ്രശ്‌നം ഗോവാ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് ഗോവയിലെ മാംസവ്യാപാരികള്‍. ഗോവയിലെ ജനസംഖ്യയുടെ ഏകദേശം 40% പേര്‍ ഗോമാംസം ഉപയോഗിക്കുന്നുണ്ട്, ടൂറിസ്റ്റുകള്‍ക്കായുളള ഹോട്ടലുകളും റസ്‌റ്റോറന്റുകളും കര്‍ണാടകയില്‍ നിന്നുളള മാംസക്കച്ചവടക്കാരെയാണ് ആശ്രയിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലും സമാനമായ രീതിയില്‍ ഗോവധനിരോധന നിയമം നടപ്പിലാക്കിയിരുന്നു. പ്രതിദിനം 20 ടണ്‍ ഗോമാംസമാണ് ഗോവയില്‍ ഉപയോഗിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കര്‍ണാടകയില്‍ പാസാകുന്ന നിയമങ്ങള്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ്, അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല എന്നാണ് ഗോവ ബിജെപി പ്രസിഡന്റ് സദാനന്ദ സേട്ട് താനവാഡെ അഭിപ്രായപ്പെട്ടത്. ഗോവധനിരോധന നിയമം നിലവില്‍ വരുന്നതോടെ മാംസവ്യാപാരികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്ന വ്യാപാരികള്‍ക്കും കടുത്ത ശിക്ഷയാണ് ലഭിക്കുക. വളര്‍ച്ചയെത്താത്ത എരുമ, കാള, പോത്ത് എന്നിവയെയും കൊല്ലാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കും.


Contact the author

National Desk

Recent Posts

National Desk 10 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 13 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More