ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

കാന്‍ബെറ: ലോകത്ത് പുറത്തുവിടുന്ന കാര്‍ബര്‍ഡൈ ഓക്‌സൈഡിന്റെ അളവ് ഏഴു ശതമാനം കുറഞ്ഞുവെന്ന്  റിപ്പോര്‍ട്ട്. ഗ്ലോബല്‍ യുണൈറ്റഡ് പ്രോജക്റ്റിന്റെ പഠനത്തിലാണ് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ കുറവ് കണ്ടെത്തിയത്. ഏക്കാലത്തേയും വലിയ ഇടിവാണ് ഇതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിയുടെ വരവും അതിനെത്തുടര്‍ന്ന് ലോകമെമ്പാടും പ്രഖ്യാപിച്ച ലോക്ടൗണും മൂലമാണ് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറഞ്ഞത്.

അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര ഗ്രൂപ്പായ ഗ്ലോബല്‍ യുണെറ്റഡ് പ്രോജക്റ്റിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആളുകള്‍ വീടുകള്‍ക്കുളളില്‍ താമസിക്കുന്നതിനാല്‍ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതാണ് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ കുറവുണ്ടാവാനുളള കാരണം. കൊവിഡ് രോഗവും നിയന്ത്രണങ്ങളും മാറുന്നതോടെ പഴയസ്ഥിതിയിലേക്ക് മാറാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തരീക്ഷമലിനീകരണം അമേരിക്കയില്‍ 12 ശതമാനവും യൂറോപ്പില്‍ പതിനൊന്ന് ശതമാനവുമാണ് കുറഞ്ഞത്. ചൈനയില്‍ 1.7 ശതമാനം മാത്രമാണ് കുറവുണ്ടായത്. ചൈന മറ്റു രാജ്യങ്ങളെക്കാള്‍ വ്യവസായത്തില്‍ അധിഷ്ടിതമായതും ചൈനയില്‍ മലിനീകരണം കുറയാത്തതിനുളള കാരണമാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2020ല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ ഇടിവുണ്ടായെങ്കിലും ലോകത്ത് ഓരോ സെക്കന്റിലും ശരാശരി 1,185 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് വായുവിലേക്ക് പുറന്തളളപ്പെടുന്നത്. കൊവിഡ് മാറുമ്പോള്‍ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കൂടാനാണ് സാധ്യതയെങ്കിലും മഹാമാരി നമ്മളെ ചിന്തിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് ശുപാപ്തി വിശ്വാസമുണ്ടെന്ന് സ്റ്റാന്‍ഡ്‌ഫോര്‍ഡ് വൂഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വിയോണ്‍മെന്റ് ഡയറക്ടര്‍ ക്രിസ് ഫീല്‍ഡ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More
More
Web Desk 3 months ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

More
More
Web Desk 4 months ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

More
More
Web Desk 4 months ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

More
More
Web Desk 5 months ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

More
More
Web Desk 6 months ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

More
More