കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിന് ഇരകളാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭാനുപ്രസാദ് സിംഗ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മതിയായ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജൂണില്‍ ആദ്യ ഓര്‍ഡിനന്‍സ് പാസാക്കിയ കേന്ദ്രം സെപ്റ്റംബറിലാണ് കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കഴിഞ്ഞ പതിനാറ് ദിവസങ്ങളായി തലസ്ഥാനത്ത് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരിലേറേയും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകനു നഷ്ടവും കോര്‍പ്പറേറ്റുകള്‍ക്ക് ലാഭവുമാണ് ഉണ്ടാക്കുന്നതെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു.

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. ജിയോ, റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ജിയോ സിം ഉപയോഗിക്കുന്നവര്‍ പുതിയ കണക്ഷന്‍ എടുക്കുക തുടങ്ങി കടുത്ത നടപടികളാണ് കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്യുന്നത്. രാജ്യവ്യാപകമായി റാലികള്‍ നടത്തും. ഡല്‍ഹി, ജയ്പൂര്‍, ആഗ്ര ദേശീയപാതകള്‍ ഉപരോധിക്കും രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോള്‍ പിരിവുകള്‍ തടയും തുടങ്ങി വന്‍ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 14ന് ബിജെപി ഓഫീസുകളും ഉപരോധിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ കര്‍ഷകര്‍ ഇന്നലെ തളളിയിരുന്നു. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കര്‍ഷകരോടും തലസ്ഥാനത്തേക്ക് എത്താന്‍ കര്‍ഷക സംഘടകള്‍ ആഹ്വാനം ചെയ്തിട്ടു.


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More