ഫ്രാന്‍സ് - ബ്രിട്ടന്‍ കൊവിഡ്‌ വാക്‌സിനുകള്‍ 2021 ല്‍ മാത്രം

പാരിസ്/ ലണ്ടന്‍: ഫ്രാന്‍സിന്റെ സനോഫി, ബ്രിട്ടന്റെ ജിഎസ്‌കെ എന്നീ വാക്‌സിനുകള്‍ 2021 അവസാനത്തോടെ മാത്രം. വാക്‌സിന്‍ പരീക്ഷിച്ച പ്രായമായവരില്‍ രോഗപ്രതിരോധ ശേഷിയില്‍ കാര്യമായ മാറ്റങ്ങള്‍ വരാത്തതിനെത്തുടര്‍ന്നാണ് രാജ്യങ്ങളുടെ പ്രഖ്യാപനം. കൊവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം.

കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ ഉത്ഭവിച്ച രോഗം മൂലം ലോകത്താകമാനം 15 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ്  ജീവന്‍ നഷ്ടമായത്. വാക്‌സിനുകള്‍ 2021 പകുതിയോടെ ലഭ്യമാകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രായമായവരില്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനായി ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. അതുകൊണ്ട് വാക്‌സിന്‍ 2021 അവസാനത്തോടെ മാത്രമേ ലഭ്യമാവുകയുളളു.

അതേസമയം അമേരിക്കന്‍ കമ്പനിയുടെ ഫൈസര്‍ വാക്‌സിന്‍ നാല്‍പ്പതിനായിരം ആളുകളിലായി അതിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഫൈസര്‍ വാക്‌സിന്‍ കൊവിഡ് ബാധ തടയുന്നതില്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈസര്‍ ബയോടെക്കിന് വ്യാഴാഴ്ച്ചയാണ് അടിയന്തര അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന് ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആദ്യഘട്ട ഫലങ്ങളില്‍ 18നും 49നുമിടയില്‍ പ്രായമുളള രോഗികള്‍ സനോഫി-ജിഎസ്‌കെ വാക്‌സിനുകള്‍ ഉപയോഗിച്ച് രോഗമുക്തി നേടിയതായി പറയുന്നുണ്ട്. എന്നാല്‍ ആന്റിജന്റെ അപര്യാപ്തതയാണ് പ്രായമായവരില്‍ രോഗപ്രതിരോധശേഷി കുറവാകാന്‍ കാരണം. അതു പരിഹരിച്ചാവും വാക്സിനുകള്‍ വിപണിയിലെത്തിക്കുക.


Contact the author

Web Desk

Recent Posts

International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More