മോദീജി താങ്കള്‍ പറയുക മാത്രമേ ചെയ്യുന്നുള്ളൂ, ഒന്നും കേള്‍ക്കുന്നില്ല - കപില്‍ സിബല്‍

ഡല്‍ഹി: പ്രധാനമന്ത്രി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. '' 2014 മുതല്‍ താങ്കള്‍ പറയുക മാത്രമേ ചെയ്യുന്നുള്ളൂ, ഒന്നും കേള്‍ക്കുന്നില്ല'' എന്ന് പ്രധാനമന്ത്രിയെ പരാമര്‍ശിച്ചുകൊണ്ട്'' (ആപ്‌നെ സബ് കുച്ച് കഹാ ഔര്‍ കബി ബി ന കുച്ച് സുനാ)  കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. കാര്‍ഷികനിയമങ്ങളെക്കുറിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് കപില്‍ സിബല്‍ ആരോപിച്ചിരുന്നു. മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിനു മുന്‍പ് സമഗ്രമായ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. മിക്ക നിയമങ്ങളും സൂഷ്മപരിശോധന നടത്താത്തവയാണെന്നും ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുളളതിനാല്‍ മറ്റുളളവരെക്കുറിച്ച് തീരെ ബോധവാന്‍മാരല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുളള കര്‍ഷകരുടെ പ്രതിഷേധം പതിനേഴാം ദിവസത്തിലേക്ക് കടന്നു.മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിന് ഇരകളാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭാനുപ്രസാദ് സിംഗ് സുപ്രീംകോടതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മതിയായ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജൂണില്‍ ആദ്യ ഓര്‍ഡിനന്‍സ് പാസാക്കിയ കേന്ദ്രം സെപ്റ്റംബറിലാണ് കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരിലേറേയും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകനു നഷ്ടവും കോര്‍പ്പറേറ്റുകള്‍ക്ക് ലാഭവുമാണ് ഉണ്ടാക്കുന്നതെന്ന് കര്‍ഷകസംഘടനകള്‍ ആരോപിച്ചു. പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു.ഡിസംബര്‍ 14ന് ബിജെപി ഓഫീസുകളും ഉപരോധിക്കും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ കര്‍ഷകര്‍ തളളിയിരുന്നു. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കര്‍ഷകരോടും തലസ്ഥാനത്തേക്ക് എത്താന്‍ കര്‍ഷക സംഘടകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 14 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More