ഗവര്‍ണറെന്നാല്‍ കുട്ടിക്കളിയല്ല; വലിച്ചെറിഞ്ഞ് കേരളത്തിലേക്കില്ല- പി എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കുട്ടിക്കളി പോലെ വലിച്ചെറിയാന്‍ പറ്റുന്ന ഒന്നല്ല ഗവര്‍ണര്‍ പദവിയെന്ന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ്‌ ഗവര്‍ണര്‍ പദവി. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയുന്ന സമീപനം ഉണ്ടാവില്ലെന്നും തന്നെ നിയമിച്ചവരാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും  പി എസ് ശ്രീധരന്‍ പിള്ള ഒരു മലയാളം ചാനലിനോടുള്ള പ്രതികരണത്തില്‍ പറഞ്ഞു.

മിസോറം ഗവര്‍ണര്‍ പദവി രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രണ്ടുവട്ടം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന പി എസ് ശ്രീധരന്‍ പിള്ള.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേരളാ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പദവി രാജിവെച്ച് അങ്ങനെയൊരു നീക്കം തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. കുട്ടിക്കളി എന്ന പ്രയോഗം ആരെയും ഉദേശിച്ചു നടത്തിയതല്ലെന്നും ശ്രീധരന്‍ പിള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒരു പുസ്തക പ്രകാശനത്തിനായാണ് മിസോറം ഗവര്‍ണര്‍ തലസ്ഥാനത്തെത്തിയത്.


Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More