ഐ ഫോൺ നിർമാണ കമ്പനി തൊഴിലാളികൾ അക്രമിച്ചെന്ന് ആരോപണം

 നരസപുര: കർണാടകയിൽ ആപ്പിൾ ഫോൺ നിർമിക്കുന്ന വിസ്ട്രോൺ കോർപ്പറേഷന്റെ ഫാക്ടറി തൊഴിലാളികൾ ആക്രമിച്ചതായി പരാതി. കോലാർ ജില്ലയിലെ നരസപുര ഇൻഡസ്ട്രിയൽ ഏരിയയിലാണ് ആക്രമണം നടന്നത്. കല്ലേറിൽ പ്ലാന്റിന് സാരമായി കേടുപാടുണ്ടായി. ഗ്ലാസ് ചില്ലുകൾ, വാഹനങ്ങൾ, ഫർണിച്ചർ, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവ തകർത്തു. സംഭവത്തിന് പിന്നിൽ പ്ലാന്റിലെ തൊഴിലാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തെ കുറിച്ച് വിസ്ട്രോൺ കോർപ്പറേഷൻ പ്രതികരിക്കാൻ തയ്യാറായില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

തൊഴിലാളികളുടെ ശമ്പള തർ‍ക്കവുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നിലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു. കൂടാതെ ശമ്പളം അകാരണമായി കമ്പനി വെട്ടിക്കുറച്ചെന്നും ആരോപണമുണ്ട്.

തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് വിസ്ട്രോൺ കോർപ്പറേഷൻ. സംഭവത്തിൽ നരസപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More