സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ്‌; 3 ലക്ഷത്തിലധികം പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായര്‍)  4698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 608, കോഴിക്കോട് 594, എറണാകുളം 360, തൃശൂര്‍ 417, കോട്ടയം 397, പാലക്കാട് 156, കൊല്ലം 262, കണ്ണൂര്‍ 228, തിരുവനന്തപുരം 164, വയനാട് 222, പത്തനംതിട്ട 145, ഇടുക്കി 209, ആലപ്പുഴ 203, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

5258 പേര്‍ക്ക് രോഗമുക്തി നേടി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,03,150 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1680 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17), എലപ്പുള്ളി (1), കൊല്ലം ജില്ലയിലെ ചടയമംഗലം (13), എറണാകുളം ജില്ലയിലെ വാളകം (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

 29 മരണം

തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര്‍ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന്‍ (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്‌സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന്‍ (75), പഴമള്ളൂര്‍ സ്വദേശി അബ്ദുറഹിമാന്‍ (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര്‍ സ്വദേശി ചന്ദ്രന്‍ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണന്‍ നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന്‍ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന്‍ (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന്‍ (69), മേലൂര്‍ സ്വദേശി എം. സദാനന്ദന്‍ (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. 

സംസ്ഥാനത്ത് ‌ ഏതെങ്കിലും തരത്തില്‍ കൊവിഡ് വാക്സിന്‍ ലഭ്യമായാല്‍ അത് എല്ലാവര്‍ക്കും സൌജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More