വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ തെഞ്ഞെടുപ്പിന്റെ ഫലം നാളെയറിയാം. വോട്ടെണ്ണള്‍ നാളെ രാവിലെ 8 മണിക്കുതന്നെ ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടത്തില്‍ ഡിസംബര്‍ 8 ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പ് രണ്ടു ദിവസം കഴിഞ്ഞ് ഡിസംബര്‍10  വ്യാഴാഴ്ചയാണ് നടന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് (ഡിസംബര്‍14 തിങ്കളാഴ്ച) നടക്കുന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തീകരിക്കും. സുശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്.15,272 സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍, എസ് ഐ, എ എസ് ഐമാര്‍ -1338, ഇന്‍സ്പെക്ടര്‍മാര്‍ - 292, ഡി വൈ എസ്പിമാര്‍ - 66 എന്നിവരെ കൂടാതെ1404 ഹോം ഗാര്‍ഡുകളും 3718 സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More