കര്‍ഷക പ്രക്ഷോഭം പുതിയ മാനങ്ങളിലേക്ക്; സമര കേന്ദ്രങ്ങളില്‍ ഇന്ന് നിരാഹാരം

ഡല്‍ഹി: രാജ്യത്ത് 19 ദിവസങ്ങള്‍ പിന്നിടുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ മുഴുവന്‍ കര്‍ഷകര്‍ ഉപരോധിച്ചു. രാജസ്ഥാന്‍, ഹരിയാന തുടങ്ങി ഡല്‍ഹിയിലേക്കെത്തുന്ന അഞ്ചു ദേശീയ പാതകളാണ് പ്രക്ഷോഭകര്‍ ഉപരോധിച്ചിരിക്കുന്നത്. ഡല്‍ഹി ഉള്പ്പെടയുള്ള സമര കേന്ദ്രങ്ങളില്‍ ഇന്ന് പ്രക്ഷോഭകര്‍ ഉപവസിക്കും. ഉപവാസത്തോട് രാജ്യവ്യാപകമായി രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് നിരാഹാരം അനുഷ്ടിക്കും.

സിന്ഘു, ഗാന്ധിപ്പുര്‍, ഷാജഹാന്‍ പൂര്‍, തുടങ്ങിയ സമര കേന്ദ്രങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഷാജഹാന്‍ പൂരില്‍ ഇന്നലെ മണിക്കൂറുകളോളമാണ് കര്‍ഷര്‍ ദേശീയ പാത ഉപരോധിച്ചത്. ഡല്‍ഹിലേക്കുള്ള കര്‍ഷകരുടെ ഒഴുക്ക് തടയാന്‍ പോലീസും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് റോഡുകള്‍ അടച്ചെങ്കിലും പിന്നീട് തുറന്നു. ഷാജഹാന്‍ പൂരില്‍ സമരകെന്ദ്രം തുറന്ന കര്‍ഷകര്‍ അവിടെ സമരം തുടരുകയാണ്. അതേസമയം കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ പോലീസും അര്‍ദ്ധ സൈനിക വിഭാഗങ്ങളുമടക്കം വലിയൊരു സന്നാഹത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

പ്രക്ഷോഭത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചുകൊണ്ട് കാശ്മീരില്‍ ഡിഐജി റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥന്‍ ജോലി രാജിവെച്ചു. 78 ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രക്ഷോഭത്തെ അനുകൂലിച്ചു കേന്ദ്രത്തിന്  കത്തെഴുതിയിട്ടുണ്ട്. കൃഷി സംസ്ഥാന വിഷയമാണെന്നും അതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് ശരിയായില്ല എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍ സൈനികരും കായികതാരങ്ങളുമടക്കം സര്‍ക്കാരിന്റെ വിവിധതലങ്ങളിലുള്ള പുരസ്കാരങ്ങള്‍ എട്ടുവാങ്ങിയവര്‍ അത് തിരിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. ധീരതയ്ക്ക് ലഭിച്ച മെഡലുകള്‍ തിരിച്ചു നല്‍കാന്‍ സിന്ഘു സമര കേന്ദ്രത്തില്‍ കൂടിയ സൈനികരുടെ കൂട്ടായ്മ തീരുമാനിച്ചു.

ഗമായി രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കന്നുകാലികളും ട്രാക്ടറുകളുമായി തലസ്ഥാനത്തേക്ക് തിരിച്ചു. കന്നുകാലികളുമായി കൂട്ടം കൂട്ടമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്.ഇന്നലെ  ടോൾ പ്ലാസകൾ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപരോധിച്ചു. ഡൽഹി- ചണ്ഡീ​ഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. 

കർഷക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാല്‍ നിയമം പിന്‍വലിക്കാനാവില്ലെന്നും ഭേദഗതിയാവാമെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതേസമയം കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തിയേക്കും. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളിന്മേൽ ആയിരിക്കും ചർച്ച. അതേ സമയം കർഷക സംഘടനകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 11 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 14 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 16 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More