സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,640 രൂപ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞ് 36,640 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 36,800 രൂപയായിരുന്നു പവന്റെ വില. കൊവിഡ് വാക്‌സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണവിലയിടിവിന് കാരണമായത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,834.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്. വ്യാപരം നടക്കുന്നത്.

ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം തുടര്‍ച്ചയായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ് ഉണ്ടായിരുന്നു. ഇപ്പോള്‍ കോവിഡ് വാക്സിന്‍ പ്രതീക്ഷകളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. 

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ചലനവും അമേരിക്കന്‍ തെരഞ്ഞെടുപ്പും ലോക രാജ്യങ്ങളില്‍ എമ്പാടുമുള്ള കൊവിഡ് വ്യാപനവുമാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായത് എങ്കില്‍ ആ സാഹചര്യങ്ങളില്‍ വന്ന മാറ്റം തന്നെയാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നില്‍ എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. 

Contact the author

Business Desk

Recent Posts

Web desk 3 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More