ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് രാത്രി

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് രാതി ദൃശ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് ആരംഭിച്ച് രാത്രി 12.24 നാണ് അവസാനിക്കുക. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണം വ്യക്തമാകില്ല. കാരണം  ഇന്ത്യ ഇത്തവണ സൂര്യന്റെ ഗ്രഹണപാതയിലില്ല. ചിലി അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം പൂര്‍ണമായും വ്യാപിക്കുക. ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

ദക്ഷിണാഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ ഭാഗികമായാണ് സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. ഗ്രഹണസമയത്ത് സൂര്യപ്രകാശം ഭൂമിയിലെത്തില്ല. ചന്ദ്രന്റെ നിഴലാണ് ഭൂമിയില്‍ പതിക്കുന്നത്. മൂന്ന് തരം സൂര്യഗ്രഹണങ്ങളാണുളളത്. ആദ്യത്തേത് സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ രേഖയില്‍ നില്‍ക്കുന്നതാണ്. ഇത് ഭൂമിയില്‍ വളരെ ചെറിയൊരു പ്രദേശത്തുനിന്ന് മാത്രമേ കാണാനാവുകയുളളു. രണ്ടാമത്തേത് സൂര്യനും ഭൂമിയും ചന്ദ്രനും കൃത്യമായ ഒരു രേഖയിലാത്തപ്പോഴുണ്ടാവുന്ന സൂര്യഗ്രഹണമാണ്. സൂര്യന്റെ ഉപരിതലത്തില്‍ ഒരു ചെറിയ ഇരുണ്ട നിഴല്‍ മാത്രമാണ് നമുക്ക് സാധിക്കുക. മൂന്നാമത്തേത് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് വളരെ ദൂരേയായിരിക്കുമ്പോള്‍ സംഭവിക്കുന്ന സൂര്യഗ്രഹണമാണ്. ഇത് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നതിനെ പൂര്‍ണമായി മറയ്ക്കുന്നില്ല. ചന്ദ്രനു ചുറ്റും ഒരു വളയം പോലെയാണ് ഈ ഗ്രഹണം കാണപ്പെടുക.

അടുത്ത സൂര്യഗ്രഹണം ഇനി 2021 ജൂണ്‍ 10നാണ് സംഭവിക്കുക, യൂറോപ്പ്, ഏഷ്യ, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക, അറ്റ്‌ലാന്റിക്, ആര്‍ട്ടിക് എന്നിവിടങ്ങളിലാണ് അടുത്ത സൂര്യഗ്രഹണം ദൃശ്യമാവുക.

Contact the author

Science Desk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More