രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു

ഡല്‍ഹി: രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കണക്ക് ജൂലൈ മാസത്തേക്കാള്‍  കുറവ് രേഖപ്പെടുത്തി. ഇതുവരെ 94,22,638 പേരാണ് രോഗമുക്തരായത്. ആകെ രോഗബാധിതരുടെ എണ്ണം 10 ദശലക്ഷത്തിനടുത്തോളം എത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 22,065 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്‍പത് ലക്ഷം കടന്നു.

സജീവകേസുകളുടെ എണ്ണം 3,39,820 ആയി എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 354 പേരാണ് ഇന്നലെ മരണമടഞ്ഞത്. ആകെ മരണം ഒരു ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തി എഴുനൂറ്റിഅഞ്ച് ആയി. ഇന്ത്യയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3.57 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 149 ദിവസങ്ങള്‍ക്കുളളിലെ ഏറ്റവും കുറവ് നിരക്കാണ് ഇത്. അതിനിടെ കൊവിഡ് വാക്‌സിന്‍ വിതരണം  ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കേരളത്തില്‍ ഇന്നലെ 2707 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 4481 പേര്‍ രോഗമുക്തി നേടി. ഇരുപത്തിനാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 31,983 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. കേരളത്തില്‍  ആകെ ചികിത്സയിലുളളവരുടെ എണ്ണം 57,640 ആണ്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More