എയർടെലിനും വോഡഫോണിനുമെതിരെ ജിയോ പരാതി നല്‍കി

എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യക്ക്​ പരാതി നല്‍കി. ഇരു കമ്പനികളും അനീതിപരമായ മാർഗങ്ങളിലൂടെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ആരോപണം. 

റിലയന്‍സിന്‍റെ ജിയോ സേവനങ്ങൾ കർഷകർ ബഹിഷ്​കരിക്കുകയും ജനങ്ങളോട്​ ഇത്തരം കമ്പനികളെ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്​തിരുന്നു. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയായിരുന്നു കര്‍ഷകര്‍ അംബാനിക്കെതിരെയും തിരിഞ്ഞത്. അംബാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ കര്‍ഷകരെ തങ്ങള്‍ക്കെതിരെ തിരിക്കുന്നത് എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണെന്ന് ജിയോ കത്തില്‍ ആരോപിക്കുന്നു. ജിയോ നമ്പറുകളിൽനിന്ന്​ മാറുന്നതിന്​ നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്​നങ്ങളോ ഇല്ലാതെയാണ്​​ ഉപഭോക്താക്കൾ ജിയോ ഉപേക്ഷിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.


Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 3 weeks ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 1 month ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More
Web Desk 3 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 5 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More
Web Desk 5 months ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

More
More