ജപ്പാനിലെ 'ട്വിറ്റർ കില്ലറിന്' വധശിക്ഷ

ട്വിറ്ററിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാന്‍ പൗരന് വധശിക്ഷ വിധിച്ചു. 'ട്വിറ്റർ കില്ലർ' എന്ന് വിളിക്കപ്പെടുന്ന തകഹിരോ ഷിരാഷിയെ 2017-ലാണ് ജാപ്പനീസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അയാളുടെ വീട്ടില്‍ നിന്നും നിരവധി പേരുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. 

തനിക്കെതിരെ പോലീസ് ആരോപിക്കുന്ന കുറ്റങ്ങളും കണ്ടെത്തിയ തെളിവുകളുമെല്ലാം പൂര്‍ണ്ണമായും ശെരിയാണെന്ന് പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ടവരില്‍ എട്ട് പേർ സ്ത്രീകളാണ്. അവരിൽ ഒരാൾ 15 വയസ്സേ ആയിട്ടൊള്ളൂ. ഇരകള്‍ മരണം സ്വയം തെരഞ്ഞെടുത്തതാണെന്നും, അവരുടെ സമ്മതപ്രകാരമാണ് കൊലപാതകം നടന്നതെന്നും പറഞ്ഞ പ്രതിയുടെ അഭിഭാഷകന്‍, ശിക്ഷയില്‍ ഇളവു വെണമെന്നും വാദിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇരകളെ 'സുഖമായി' മരിക്കാന്‍ സഹിയാക്കാം എന്നായിരുന്നു പ്രതി നല്‍കിയ വാഗ്ദാനം. ചില സന്ദർഭങ്ങളിൽ പ്രതിയും ഇരകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നു. ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്നു പറഞ്ഞ കോടതി, പ്രതിക്ക് പരമാവധി ശിക്ഷതന്നെ നല്‍കുകയാണെന്നും വിധിക്കുകയായിരുന്നു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More