പരിക്ക് മാറി; രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു

പരിക്കിൽ നിന്ന് മോചിതനായതിനെ തുടർന്ന് രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ചു.  ഇന്ന് പുലർച്ചെ ദുബായ് വഴിയാണ് ഓസ്ട്രേലിയയിലേക്ക് പോയത്. കൊവിഡ്  നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം രോഹിത് ടീമിനൊപ്പം ചേരും. യുഎഇയിൽ നടന്ന ഇന്ത്യൻ പ്രിമിയർ ലീ​ഗിലെ മത്സരത്തിനിടെയാണ് രോഹിതിന് പരുക്കേറ്റത്. തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിതിനെ ഒഴിവാക്കി. പരുക്ക് ഭേദപ്പെട്ടാൽ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുമെന്ന് സെല്ക്ടർമാർ അറിയിച്ചിരുന്നു. പിതാവിന് അസുഖം ബാധിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്ര രോഹിത് നീട്ടിവെക്കുകയായിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബം​ഗളൂരുവിലെ നാഷ്ണൽ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു രോഹിത് ചികിത്സക്ക് വിധേയനായത്. ചികിത്സക്ക് ശേഷം അക്കാദമി ഫിസിയോയാണ് രോഹിതിന് ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകിയത്. നവംബർ 19 മുതൽ രോഹിത് ഇവിടെ പരിശീലനം നടത്തിയിരുന്നു. ഓസ്ട്രേലിയൻ എടീമുമായുള്ള മൂന്നാം ചതുർദിന ടെസ്റ്റ് മത്സരത്തിൽ രോഹിത് കളിച്ചേക്കും. 


Contact the author

Web Desk

Recent Posts

Sports Desk 2 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 1 month ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 1 month ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More