കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന. തനിക്ക് പദവികളോട് താല്‍പ്പര്യമില്ലെന്നും വിശ്രമിക്കാന്‍ തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞതാണ് വിരമിക്കല്‍ സംബന്ധിച്ചുളള സൂചനകള്‍ നല്‍കുന്നത്.തനിക്ക് ഇതിനകം ധാരാളം നേട്ടങ്ങളുണ്ടായിട്ടുണ്ട്, ഇനി വീട്ടിലിരിക്കാന്‍ തയാറാണ് എന്ന് ചിന്ദ്വാരയിലെ റാലിക്കിടയിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

കഴിഞ്ഞ മാസത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ച്ചവച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൂര്‍ണ്ണമായ അഴിച്ചുപണി വേണമെന്ന ആവശ്യം വര്‍ദ്ധിക്കുകയാണ്. ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തി കമല്‍നാഥ് മുന്നിലുണ്ടായിരുന്നെങ്കിലും 28 സീറ്റുകളില്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് നേതാവ് സ്വയമെടുത്ത തീരുമാനമാണ് രാഷ്ട്രീയത്തില്‍ നിന്നുളള വിരമിക്കല്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഞങ്ങള്‍ ആരെയും വിരമിക്കാന്‍ പ്രേരിപ്പിക്കുകയില്ല, വിരമിക്കാനും വീട്ടിലിരിക്കാനുമുളള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കണമെന്നും ശിവ്‌രാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നു. ഇത് കമല്‍നാഥിന്റെ നേതൃത്വത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിക്കുകയും ബിജെപി അധികാരത്തില്‍ വരാന്‍ വഴിയൊരുക്കുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More