കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോൽവി. ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.
യുഡിഎഫ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെയാണ്, ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്. നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനിൽ ഉള്ളത്. തൃശൂർ കോർപറേഷനിൽ യുഡിഎഫ് – എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, തിരുവനന്തപുരം നഗരസഭയിൽ മേയർ കെ.ശ്രീകുമാറിനെ ബിജെപി സ്ഥാനാർഥി ഡി.ജി.കുമാരൻ തോൽപ്പിച്ചു. കരിക്കകം വാർഡിലാണ് ശ്രീകുമാർ പരാജയപ്പെട്ടത്.