ഇറാന്‍ വിലക്കേര്‍പ്പെടുത്തിയ സംവിധായകന് ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം

ഇറാനിയന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സംവിധായകന്‍ മുഹമ്മദ് റസൂലോഫിന് ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം. വധശിക്ഷയാണ് ചിത്രത്തിന്‍റെ പ്രമേയം. 2017 മുതല്‍ സംവിധാനം ചെയ്യുന്നതിൽ നിന്നും ഇറാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതീവ രഹസ്യമായി ചിത്രീകരിച്ച 'തിന്മയൊന്നുമില്ല' (There Is No Evil) എന്ന ചിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്.

റസൂലോഫ് സംവിധാനം ചെയ്ത ആറു ചിത്രങ്ങളും ഇറാനിയൻ സമൂഹത്തിലെ അഴിമതിയുടെയും നീതികേടിന്റെയും കഥകളാണ് പറയുന്നത്.  അതുകൊണ്ടുതന്നെ രാജ്യസുരക്ഷയെ അപകടപ്പെടുത്തുവെന്ന കുറ്റം ചാര്‍ത്തി രാജ്യംവിട്ടുപോകുന്നതില്‍ നിന്നും അദ്ദേഹത്തെ ഭരണകൂടം വിലക്കിയിരിക്കുകയാണ്. അദ്ദേഹത്തിനു പകരമായി നിര്‍മ്മാതാവ് ഫര്‍സാദ് പാക് ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 'ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സ്വജീവന്‍ തന്നെ പണയംവച്ച അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും നന്ദി'- പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

'ഒന്നുകിൽ നിങ്ങൾ അടിച്ചമർത്തപ്പെടും, അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി നിങ്ങളും മർദകർക്കൊപ്പം ചേരണം എന്ന' നിലപാട് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന സംവിധായകനാണ്  മുഹമ്മദ് റസൂലോഫ്. ‘നമുക്ക് വേണമെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെല്ലാം മാറ്റിവെച്ച് എല്ലാം സര്‍ക്കാരിനെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കാം. പക്ഷെ, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് അതല്ല’ എന്നാണ് പുരസ്കാര നേട്ടത്തെ കുറിച്ച് മൊബൈല്‍ഫോണ്‍ വഴി വാര്‍ത്താ സമ്മേളനം നടത്തിയ അദ്ദേഹം പറഞ്ഞത്. എലിസ ഹിറ്റ്മാന്റെ ‘Never Rarely Sometimes Always’ എന്ന ചിത്രത്തിനാണ് സില്‍വര്‍ ബിയര്‍ ജൂറി പുരസ്കാരം ലഭിച്ചത്.

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More