'അന്ന് നമുക്കൊരു കരുത്തുറ്റ പ്രധാനമന്ത്രിയുണ്ടായിരുന്നു' - രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-പാക് യുദ്ധത്തില്‍ വീറോടെ പോരാടി രാജ്യത്തിന്റെ അഭിമാനം കാത്ത സൈനികര്‍ക്ക്  ആദരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. 'അന്ന് നമുക്ക് ഒരു കരുത്തുറ്റ പ്രധാനമന്ത്രിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ അതിര്‍ത്തി കടക്കാന്‍ അയല്‍രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നു'. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നത്.

ജൂണില്‍ ചൈനയുമായുളള ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. വിവാദമായ കാര്‍ഷികനിയമം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട.

1971 യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസില്‍ നിന്നുളള നിരവധിപേരാണ് ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. 1971 ഡിസംബര്‍ 16നാണ് പാക്കിസ്ഥാന്‍ സേന മേധാവി ജനറല്‍ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യ-പാക് യുദ്ധത്തില്‍ കീഴടങ്ങിയത്. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More