തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ 2 മേയർ സ്ഥാനാർത്ഥികൾ തോറ്റു. മേയർ സ്ഥാനത്തേക്ക് എൽഡിഎഫ് പരിഗണിച്ചിരുന്ന എസ് പുഷ്പലതയും, ഒജെ ഒലീനയുമാണ് തോറ്റത്. കോർപ്പറേഷനിൽ. നേടുങ്കാട് ഡിവിഷനിലാണ് പുഷ്പപലത തോറ്റത്.
എകെജി സെന്റർ നിൽക്കുന്ന കുന്നുകുഴി ഡിവിഷനിലാണ് സിപിഎം സ്ഥാനാർത്ഥി പ്രഫ. ഒജെ ഒലീനയാണ് തോറ്റത്. കടുത്ത മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഒലീനെയെ പരാജയപ്പെടുത്തിയത്. എൽഡിഎഫിൽ നിന്ന് ഡിവിഷൻ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഐപി ബിനുവായിരുന്നു ഇവിടെ വിജിയിച്ചിരുന്നത്. ബിനുവിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രചരണമാണ് ഡിവിഷനിൽ നടത്തിയിരുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കോർപ്പറേഷൻ മേയറായിരുന്ന കെ ശ്രീകുമാർ കരിക്കകം ഡിവിഷനിലാണ് ശ്രീകുമാർ തോറ്റത്. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാർ പരാജയപ്പെട്ടത്. പ്രശാന്ത് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ശ്രീകുമാർ മേയറായത്. കോർപ്പറേഷനിൽ എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ് മേയർ തോൽവി രുചിച്ചത്.