കലാപങ്ങള്‍ തടയുന്നതില്‍ പരിമിതികളുണ്ടെന്ന് സുപ്രീം കോടതി

കലാപങ്ങള്‍ തടയുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. വടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ കോടതിയെ കുറ്റപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാര്‍ശം.

സമാധാനം പുലരണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും എന്നാൽ പ്രവർത്തനത്തിൽ പരിമിതികളുണ്ടെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു. 'സുപ്രീം കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വായിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയില്ല. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് തന്നെ വരാറുള്ളത്'- അദ്ദേഹം വ്യക്തമാക്കി.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ വാദം തളളിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. പ്രകോപന പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ഷ് മന്ദര്‍ കോടതിയെ സമീപിച്ചത്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് ശര്‍മ തുടങ്ങിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ നാലാഴ്ച്ച അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇരകള്‍ക്കു വേണ്ടി ഹര്‍ഷ് മന്ദര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

News Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More