ബജ്‌റംഗ്ദലിനെ വെളളപൂശി ഫെയ്‌സ്ബുക്ക്‌

ഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനയായ  ബജ്‌റംഗ്ദാല്‍ പോസ്റ്റ്‌ചെയ്ത  ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഫെയ്സ്ബുക്ക്. തീവ്രവാദം പ്രചരിപ്പിക്കുന്നതോ കുറ്റകരമോ ആയ ഒന്നുംതന്നെ കണ്ടെത്താന്‍ തങ്ങളുടെ ഫാക്റ്റ് ചെക്ക്  സംഘത്തിനു കഴിയാത്തതിനാല്‍ നടപടി എടുക്കേണ്ടതില്ല എന്നാണ് തീരുമാനം  എന്ന് ഫെയ്സ്ബുക്ക് ഇന്ത്യമേധാവി അജിത്‌ മോഹന്‍ ആറിയിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പോസ്റ്റുകളാണ് ബജ്‌റംഗ്ദള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്.

സംഭവത്തില്‍  നേരിട്ട്‌ ഹാജരായി വിശധീകരണം നല്‍കാന്‍  പാര്‍ലമെന്റിന്റെ  ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി      ഫെയ്സ്ബുക്കിനോട്‌  ആവശ്യപ്പെടിരുന്നു.  ബുധനഴ്ചയാണ് അജിത്തിന്‍റെ  നേതൃത്വത്തിലുള്ള സംഘം ഹാജരായി വിശദീകരണം നല്‍കിയത്. ജൂണില്‍ ഡല്‍ഹിക്ക് പുറത്തുളള ഒരു പളളിക്കുനേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബജ്‌റംഗ്ദള്‍ ഏറ്റെടുക്കുന്ന വീഡിയോയ്ക്കെതിരെ ഫെയ്സ്ബൂക് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന്  യു എസ് മാധ്യമമായ  ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

സോഷ്യല്‍ മീഡിയ പോളിസികള്‍ ലംഘിക്കുന്ന തരത്തിലുളള ഒന്നും ബജ്‌റംഗ്ദളിന്റെ പോസ്റ്റുകളില്‍ കണ്ടെത്താനായില്ല എന്ന് ഫെയ്‌സ്ബുക്ക് ഫാക്റ്റ് ചെക്കിംഗ് ടീം കണ്ടെത്തിയതായി അജിത് മോഹന്‍ പാനല്‍ അംഗങ്ങളോട് വിശദീകരിച്ചു. അപകടകരമായ നയങ്ങളുളള വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ രാഷ്ട്രീയ നിലപാടുകളോ പാര്‍ട്ടികളെയോ പരിഗണിക്കാതെ നടപടിയെടുക്കുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 19 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 22 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More