സിഎം രവീന്ദ്രനെ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. രാവിലെ ഒമ്പതരയോടെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. കഴിഞ്ഞ ദിവസം രവീന്ദ്രനെ ഇഡി 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.  കൊച്ചിയിലെ ഓഫീസില്‍ രാവിലെ 9ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു നിന്നു. നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍  ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തെ, ആദ്യം നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. രണ്ടാമത് നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര ചികിത്സയിലായിരുന്നു രവീന്ദ്രൻ. തുടർന്ന് ഇഡി നോട്ടീസ് നൽകിയപ്പോൾ  കൊവിഡ് അവശതയെ തുടർന്ന് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡമിറ്റ് ആയി. മെഡിക്കൽ ബോർഡ് പരിശോധിച്ച് രണ്ടാഴ്ച വിശ്രമം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. രവീന്ദ്രന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ സംഘം കണ്ടെത്തി.

രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് ഇഡി. പല സർക്കാർ പദ്ധതികളിലും രവീന്ദ്രനും ശിവശങ്കറിനും നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിന് നിര്‍ദേശങ്ങള്‍ രവീന്ദ്രനിൽ നിന്നാണ് ലഭിച്ചതെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More