ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് വിവരം ട്വീറ്റ് ചെയ്തത്. താന്‍ കൊവിഡ് പരിശോധന നടത്തി, പരിശോധനാഫലം പോസിറ്റീവായി, തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല മാത്രമല്ല രോഗലക്ഷണങ്ങളുമില്ല എന്ന് ത്രിവേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്, സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ക്കും, ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും കാബിനെറ്റ് മന്ത്രി സത്പാല്‍ മഹാരാജിന് രോഗം സ്ഥിരീകരിച്ചപ്പോഴും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരാഖണ്ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച്ച ഉത്തരാഖണ്ഡ് ആരോഗ്യസെക്രട്ടറി അമിത് സിംഗ് നേഗിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഡിസംബര്‍ എട്ടിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറലിനും രോഗം ബാധിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഇതുവരെ എണ്‍പത്തിനാലായിരം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,138 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More