സിപിഎമ്മും കാരാട്ട് ഫൈസലും ജനങ്ങളെ ഇങ്ങനെ ചുരുക്കിക്കാണരുത്

Sufad Subaida 3 years ago

മാധ്യമങ്ങളുടെ നുണ പ്രചാരണത്തിനും നിക്ഷിപ്ത  താത്പര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത പ്രഹരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത് എന്ന് ഏകദേശം  എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്‌ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ അന്നേ ദിവസം തന്നെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനങ്ങളെ അങ്ങനെ ചുരുക്കിക്കാണരുത് എന്ന് മാധ്യമങ്ങളോടായി പറയുകയും ഉപദേശിക്കുകയും ചെയ്തത്. കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ ജയവും സിപിഎം ബ്രാഞ്ച് കമ്മറ്റിയുടെ സസ്പെന്‍ഷനും എല്ലാം കൂടി കാണുമ്പോള്‍ ഇതിപ്പോള്‍ തിരിച്ചങ്ങോട്ട് പറയേണ്ടിവരുമോ എന്നതാണ് സംശയം.

കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 15-ാം ഡിവിഷനിലാണ് കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത വ്യക്തിയാണ് കാരാട്ട് ഫൈസല്‍ എന്നതിനാല്‍ സിപിഎം ഉടന്‍ ഇടപെട്ട് ഫൈസലിനെ മാറ്റി പകരം ഒരു ഐഎന്‍എല്ലുകാരനെ മുന്നണി സ്ഥാനാര്‍ത്ഥിയാക്കി. വളരെ ധാര്‍മ്മികമായ നിലപാട്. സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയനായ ഒരാളെ സിപിഎം മത്സരിപ്പിക്കുന്നു എന്നും പറഞ്ഞോണ്ട് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും അലക്കാനുള്ള അവസരവും  കൊടുത്തില്ല. മൊത്തത്തില്‍ ശുഭം.

എന്നാല്‍ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍  സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചു. ജയിച്ചോട്ടെ. കുഴപ്പമൊന്നുമില്ല ജയിക്കാമല്ലോ! പ്രശ്നമതൊന്നുമല്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നമ്മുടെ ഐഎന്‍എല്ലുകാരന് ഒറ്റ വോട്ടുപോലും കിട്ടിയില്ല. അയാള്‍ക്ക് അയാളുടെ വോട്ടെങ്കിലും കിട്ടണ്ടേ? അതുപോട്ടെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ 15-ാം ഡിവിഷനിലെ സിപിഎം ബ്രാഞ്ച് അംഗങ്ങളുടെ വോട്ടുകള്‍ ന്യായമായും കിട്ടേണ്ടതല്ലേ? അതും പോട്ടെ ആ പ്രദേശത്ത് സ്ഥാനാര്‍ത്ഥിയല്ലാതെ, അയാള്‍ക്ക് വോട്ടു ചെയ്യാന്‍ ഒരൊറ്റ ഐ എന്‍ എല്ലുകാരന്‍ പോലുമില്ലേ? ഇനി അതല്ല സിപിഎമ്മുകാരെ ഒന്നടങ്കം വശീകരിക്കാന്‍ പോന്ന സിദ്ധിയുള്ള വ്യക്തിത്വമാണോ ഈ കാരാട്ട് ഫൈസലിന്റെത്?  സിപിഎം ഉത്തരം പറയണം.

നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്? നിങ്ങള്‍ക്ക് വോട്ടു ചെയ്ത വോട്ടര്‍മാരെയോ ? അതോ നിങ്ങള്‍ നിങ്ങളെത്തന്നെ പറ്റിക്കുകയാണോ? 

കാരാട്ട് ഫൈസലിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മറ്റൊരാളെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. അതുവഴി സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണസംഘം ചോദ്യംചെയ്ത വ്യക്തിയെ പിന്തുണയ്ക്കുന്നു എന്ന്, സംസ്ഥാന വ്യപകമായി ഉയരാന്‍ സാധ്യതയുള്ള വിവാദത്തെ ചെറുക്കുക. എന്നിട്ട് കാരാട്ട് ഫൈസലിനെ സ്വതന്ത്രനായി നിര്‍ത്തി മത്സരിപ്പിക്കുക. ഒരൊറ്റ വോട്ടും തങ്ങളുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ലഭിക്കില്ല എന്ന് വളരെ സൂക്ഷതലത്തില്‍ പണിയെടുത്ത് ഉറപ്പുവരുത്തുക. തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ നേരത്തെ പറഞ്ഞുവെച്ചതനുസരിച്ച് പ്രദേശത്തെ പാര്‍ട്ടി ബ്രാഞ്ചിനെ അതായത് ചൂണ്ടക്കുന്ന് ബ്രാഞ്ചിനെ സസ്പെന്റ് ചെയ്യുക. ഇത്രയുമാണ് നടന്നത് എന്നാണ് ജനം വിശ്വസിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സിപിഎമ്മിനെയും എല്‍ഡിഎഫിനേയും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.  

''ജനങ്ങളെ ഇങ്ങനെ ചുരുക്കിക്കാണരുത്. അത് നിങ്ങള്‍ക്കും നന്നാകില്ല. 

Contact the author

Sufad Subaida

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More